1

ശ്രീകാര്യം : ലയോള സ്കൂളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ വെൽഡിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. കാട്ടാക്കട കുറ്റിക്കാട് റോഡരികത്ത് വീട്ടിൽ ആർ.ജി. അനീഷ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ സ്കൂൾ കെട്ടിടത്തിൽ ഷീറ്റ് മാറ്റുന്നതിനിടയിലാണ് ഷോക്കേറ്റത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ശ്രീകാര്യം പൊലീസ് കേസെടുത്തു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ക്യാപ്ഷൻ : മരിച്ച അനീഷ്.