
കല്ലമ്പലം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റായി വിജയിച്ച വിനോദ് വെട്ടിയറയുടെയും സഹഭാരവാഹികളുടെയും ചുതലയേറ്റെടുക്കൽ ചടങ്ങും നാവായിക്കുളം പഞ്ചായത്ത് സമര പ്രഖ്യാപന കൺവെൻഷനും നാവായിക്കുളം മനോജ് ഓഡിറ്റോറിയത്തിൽ നടന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബിൻ വർക്കി കൊടിയാട്ട് ഉദ്ഘാടനം ചെയ്തു. നാവായിക്കുളം യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എം.എസ്.അരുൺ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഹാൽ ആലംകോട്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ.ജിഹാദ്,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.ആർ.അഫ്സൽ,ടിനു പ്രേം,യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് അജാസ് പള്ളിക്കൽ,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഇ.റിഹാസ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് നാവായിക്കുളം,നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.എം.താഹ,കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റ് ജ്യോതിലാൽ,യൂത്ത് കോൺഗ്രസ് നിയുക്ത നാവായിക്കുളം മണ്ഡലം പ്രസിഡന്റ് വിനോദ് വെട്ടിയറ,നാവായിക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി,റിയാസ് കപ്പാംവിള,സൈദലി,ശ്യാം.ജി.നായർ തുടങ്ങിയവർ സംസാരിച്ചു.
നാവായിക്കുളം പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം ശക്തമാക്കാനും നാവായിക്കുളം പഞ്ചായത്തിൽ യൂത്ത് കോൺഗ്രസിന് സ്വന്തമായി ആംബുലൻസ് സർവീസ് ആരംഭിക്കാനും യോഗം തീരുമാനിച്ചു.