
തിരുവനന്തപുരം: സഹകരണ യൂണിയന്റെയും സഹകരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒൻപതാമത് സഹകരണ കോൺഗ്രസ് 21, 22 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 21ന് രാവിലെ പത്തിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാവും.
ഉച്ചയ്ക്ക് ശേഷം 'ലോക സാമ്പത്തികക്രമവും ഇന്ത്യൻ സഹകരണ പ്രസ്ഥാനവും' സെമിനാർ സി.പി.എം സംസ്ഥാന
സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യാ പസഫിക്ക് ഡയറക്ടർ ബാലു അയ്യർ വിഷയാവതരണം നടത്തും. വൈകിട്ട് 'ഇന്ത്യൻ സഹകരണ പ്രസ്ഥാനം നേരിടുന്ന ആന്തരിക ബാഹ്യ വെല്ലുവിളികൾ" സെമിനാർ എളമരം കരീം ഉദ്ഘാടനം ചെയ്യും.
22ന് രാവിലെ 'കാർഷിക, കാർഷികാനുബന്ധ കാർഷികേതര മേഖലയും സഹകരണപ്രസ്ഥാനവും സെമിനാറിന്റെ ഉദ്‌ഘാടനം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നിർവഹിക്കും. ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനാകും.
തൊഴിൽ മേഖലയും സഹകരണ രംഗവും' സെമിനാർ കെ.മുരളീധരൻ.എം.പി ഉദ്ഘാടനം ചെയ്യും. മുൻ സ്പീക്കർ എം.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും.