ss

നാദിർഷ സംവിധാനം ചെയ്യുന്ന മുബിൻ എം. റാഫി നായകനായി അരങ്ങേറ്രം കുറിക്കുന്ന വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫിയുടെ മകനാണ് മുബിൻ. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് നായിക. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ് , സുധീർ കരമന, ജോണി ആന്റണി, ജാഫർ ഇടുക്കി, അശ്വന്ത് ലാൽ, വിശ്വജിത്ത്, സമദ്, ഏലൂർ ജോർജ്, മാളവിക മേനോൻ, നേഹ സക്‌സേന എന്നിവരാണ് മറ്റു താരങ്ങൾ. രചന റാഫി. ഷാജികുമാർ ആണ് ഛായാഗ്രഹണം.ഗാനരചന ബി.കെ. ഹരിനാരായണൻ, സുഹൈൽ കോയ, കുൻവർ , ഷഹീറ നസീർ. സംഗീതം ഹിഷാം അബ്ദുൽ വഹാബ്. കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആണ് നിർമ്മാണം.