kasu

​കൊ​ച്ചി​:​ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്റെ​ ആ​ഗോ​ള​ നി​ക്ഷേ​പ​ സം​ഗ​മ​ത്തി​ൽ​ ആ​ദ്യ​ ദി​നം​ വി​വി​ധ​ ക​മ്പ​നി​ക​ളു​മാ​യി​ 3​0​,​0​0​0​ കോ​ടി​ രൂ​പ​യി​ല​ധി​കം​ മു​ത​ൽ​മു​ട​ക്കാ​ൻ​ പ്രാ​രം​ഭ​ ധാ​ര​ണ​യി​ലെ​ത്തി​. ഇ​ന്ന​ലെ​ ചെ​ന്നൈ​യി​ൽ​ ആ​രം​ഭി​ച്ച​ സം​ഗ​മ​ത്തി​ൽ​ ടാ​റ്റ​ ഇ​ല​ക്ട്രോ​ണി​ക്സ്,​ പെ​ഗാ​ട്രോ​ൺ​,​ ജെ​.എ​സ്.ഡ​ബ്‌​ള്യു​,​ ടി​.വി​.എ​സ് ഗ്രൂ​പ്പ്,​ മി​ത്സു​ബി​ഷി​ ഇ​ല​ക്ട്രി​ക് തു​ട​ങ്ങി​യ​ ക​മ്പ​നി​ക​ളാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​ വ​ൻ​ നി​ക്ഷേ​പ​ത്തി​നാ​യി​ സ​ർ​ക്കാ​രു​മാ​യി​ ധാ​ര​ണാ​ പ​ത്രം​ ഒ​പ്പു​വെ​ച്ച​ത്. കൃ​ഷ്ണ​ഗി​രി​ ജി​ല്ല​യി​ലെ​ നി​ല​വി​ലു​ള്ള​ മൊ​ബൈ​ൽ​ ഫോ​ൺ​ അ​സം​ബ്ളിം​ഗ് യൂ​ണി​റ്റ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് അ​ടു​ത്ത​ ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ 1​2​,​0​8​2​ കോ​ടി​ രൂ​പ​ നി​ക്ഷേ​പി​ക്കാ​ൻ​ ടാ​റ്റ​ ഇ​ല​ക്ട്രോ​ണി​ക്സ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി​ ധാ​ര​ണാ​പ​ത്രം​ ഒ​പ്പു​വെ​ച്ചു​. ക​ഴി​ഞ്ഞ​ വ​ർ​ഷം​ ആ​പ്പി​ൾ​ ഐ​ഫോ​ണു​ക​ളു​ടെ​ നി​ർ​മ്മാ​ണ​ ഫാ​ക്ട​റി​ ടാ​റ്റ​ ഗ്രൂ​പ്പ് ത​മി​ഴ്നാ​ട്ടി​ൽ​ ആ​രം​ഭി​ച്ചി​രു​ന്നു​. ഫാ​ക​ട​റി​ പൂ​ർ​ണ​മാ​യും​ പ്ര​വ​ർ​ത്ത​ന​ സ​ജ്ജ​മാ​കു​ന്ന​തോ​ടെ​ 4​0​,​5​0​0​ പേ​ർ​ക്ക് തൊ​ഴി​ൽ​ ല​ഭി​ക്കും​.​
​പു​ന​രു​പ​യോ​ഗ​ ഇ​ന്ധ​ന​ മേ​ഖ​ല​യി​ലെ​ പ്ര​മു​ഖ​രാ​യ​ ജെ​.എ​സ്.ഡ​ബ്‌​ള്യു​ റി​ന്യൂ​വ​ബി​ൾ​ 1​2​,​0​0​0​ കോ​ടി​ രൂ​പ​ നി​ക്ഷേ​പി​ക്കാ​നാ​ണ് താ​ത്പ​ര്യം​ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. തൂ​ത്തു​കു​ടി​,​ തി​രു​ന​ൽ​വേ​ലി​ ജി​ല്ല​ക​ളി​ൽ​ ഹ​രി​ത​ ഇ​ന്ധ​ന​ ഉ​ത്പാ​ദ​ന​ മേ​ഖ​ല​യി​ലെ​ പ​ദ്ധ​തി​ക​ളി​ലൂ​ടെ​ 6​,​6​0​0​ പു​തി​യ​ തൊ​ഴി​ൽ​ അ​വ​സ​ര​ങ്ങ​ൾ​ സൃ​ഷ്ടി​ക്കു​മെ​ന്ന് ജെ​.എ​സ്.ഡ​ബ്‌​ള്യു​ വ​ക്താ​വ് പ​റ​യു​ന്നു​.
​​റി​യ​ൽ​റ്റി​,​ ഓ​ട്ടോ​മൊ​ബൈ​ൽ​,​ ഐ​.ടി​ മേ​ഖ​ല​ക​ളി​ൽ​ അ​യ്യാ​യി​രം​ കോ​ടി​ രൂ​പ​ നി​ക്ഷേ​പി​ക്കാ​നാ​ണ് ടി​.വി​.എ​സ് ഗ്രൂ​പ്പ് ധാ​ര​ണാ​പ​ത്രം​ ഒ​പ്പു​വെ​ച്ച​ത്. കാ​ഞ്ചീ​പു​രം​ ജി​ല്ല​യി​ൽ​ ഇ​ല​ക്‌​ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ളു​ടെ​യും​ ഇ​ല​ക്ട്രി​ക് ബാ​റ്റ​റി​ക​ളു​ടെ​യും​ പു​തി​യ​ ഫാ​ക്ട​റി​ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി​ ഹ്യു​ണ്ടാ​യ് 6​,​1​8​0​ കോ​ടി​ രൂ​പ​ നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി​ ധാ​ര​ണാ​പ​ത്രം​ ഒ​പ്പു​വെ​ച്ച​ത്.​
​ആ​പ്പി​ൾ​ ഫോ​ണു​ക​ളു​ടെ​ നി​ർ​മ്മാ​ണ​ രം​ഗ​ത്തെ​ പ്ര​മു​ഖ​രാ​യ​ ത​യ്‌​വാ​നി​ലെ​ പെ​ഗാ​ട്രോ​ൺ​ ആ​യി​രം​ കോ​ടി​ രൂ​പ​യു​ടെ​ നി​ക്ഷേ​പ​ത്തി​ൽ​ നി​ല​വി​ലു​ള്ള​ ഫാ​ക്ട​റി​ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് താ​ത്പ​ര്യം​ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.​
​മി​ത്സു​ബി​ഷി​ ഇ​ല​ക്ട്രി​ക് 2​5​0​ കോ​ടി​ രൂ​പ​യു​ടെ​ നി​ക്ഷേ​പ​ത്തി​ൽ​ ഗു​മ്മി​ഡി​പൂ​ൻ​ഡി​യി​ലെ​ എ​.സി​ നി​ർ​മ്മാ​ണ​ ഫാ​ക്ട​റി​ വി​ക​സി​പ്പി​ക്കാ​നും​ താ​ത്പ​ര്യം​ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
​ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​ ആ​ഗോ​ള​ നി​ക്ഷേ​പ​ സം​ഗ​മം​ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ എം​. കെ​ സ്റ്റാ​ലി​നും​ കേ​ന്ദ്ര​ വാ​ണി​ജ്യ​ മ​ന്ത്രി​ പീ​യു​ഷ് ഗോ​യ​ലും​ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം​ ചെ​യ്ത​ത്. അ​ൻ​പ​ത് രാ​ജ്യ​ങ്ങ​ളി​ലെ​ വി​ദേ​ശ​ പ്ര​തി​നി​ധി​ക​ൾ​ ഉ​ൾ​പ്പെ​ടെ​ 3​0​,​0​0​0​ പേ​രാ​ണ് ആ​ഗോ​ള​ സം​ഗ​മ​ത്തി​ൽ​ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ്രധാന നിർദ്ദേശങ്ങൾ

പ്രീമിയം ബ്രാൻഡിൽ കശുഅണ്ടി വിപണനം

യന്ത്രവത്കരണവും നവീകരണവും

കശുമാവ് കൃഷിയുടെ വ്യാപനം

കൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം