gift

തിരുവനന്തപുരം : ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, കേരളഹയർ എജ്യുക്കേഷൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന റിസർച്ച് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിലേക്ക് (ആർ.സി.ബി.പി) അപേക്ഷ ക്ഷണിച്ചു. 60 മണിക്കൂർ അദ്ധ്യാപനത്തോടെയുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഗവേഷക വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പങ്കെടുക്കാം. ക്ലാസുകളുടെ ആദ്യഘട്ടം ഓൺലൈനായും, രണ്ടാംഘട്ടം ഓഫ്‌ലൈനായും നടക്കും. സോഷ്യൽ സയൻസ് വിഷയത്തിലെ ബിരുദാനന്തര ബിരുദാരികൾ,അവസാനവർഷ സാമൂഹ്യശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്നിവരെ കൂടാതെ സാമൂഹ്യശാസ്ത്ര വിഷയത്തിൽ തത്പരരായ ഇതരവിഷയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഗൂഗിൾഫോംമുഖേന അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഈമാസം 25. കൂടുതൽ വിവരങ്ങൾക്ക് - www.gift.res.in,9746683106, 9940077505.