ss

അനശ്വര രാജന്റെ പുതിയ പോസ്റ്ററുമായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം അബ്രഹാം ഒാസ്‌ലർ .സുജ എന്ന

കഥാപാത്രത്തെയാണ് അനശ്വര രാജൻ അവതരിപ്പിക്കുന്നത്. മോഹൻലാൽ ചിത്രം നേരിനുശേഷം അനശ്വര രാജന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ഇമോഷണൽ ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, ദർശന സുദർശനൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അബ്രഹാം ഒാസ്‌ലർ എന്ന പൊലീസ് കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഡോ. രൺധീർ കൃഷ്ണൻ ആണ് രചന. ഛായാഗ്രഹണം തേനി ഇൗശ്വർ. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി 11ന് ആൻ മെഗാമീഡിയ തിയേറ്ററിൽ എത്തിക്കും.