
ആറ്റിങ്ങൽ: 13ന് നടക്കുന്ന വികസന സെമിനാറിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള വാർഡ് സഭാ യോഗം സംഘടിപ്പിച്ചു. ഡയറ്റ് സ്കൂളിൽ സംഘടിപ്പിച്ച യോഗം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം,ഐ.സി.ഡി.സി സൂപ്പർവൈസർ റെജി,സ്ഥിരം സമിതി അംഗങ്ങളായ രമ്യസുധീർ,എസ്.ഗിരിജ,കൗൺസിലർമാരായ രാജഗോപാലൻ പോറ്റി,ലൈലാബീവി,രമാദേവി,മുരളീധരൻ നായർ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.ഷീജ,വാർഡ് കൗൺസിലർ ജി.എസ്.ബിനു തുടങ്ങിയവർ പങ്കെടുത്തു.