തിരുവനന്തപുരം: കരമന - കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി കൊടിനട - വഴിമുക്ക് വികസനത്തിന് സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക ഉടൻ നൽകണമെന്ന് ഓൾ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. ഇതുസംബന്ധിച്ച് അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എ. റഹിം, വൈസ് പ്രസിഡന്റ് വി.സുധാകരൻ, സെക്രട്ടറി വി.മോഹൻദാസ്, ജോയിന്റ് സെക്രട്ടറി അമരവിള ഷാജഹാൻ എന്നിവർ ആവശ്യപ്പെട്ടു.