
ആറ്റിങ്ങൽ: പ്രായോഗികത ശാസ്ത്രീയമായി പഠിക്കാതെ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിയിൽ നിന്ന് ആശുപത്രികൾ പിന്മാറുന്ന സാഹചര്യത്തിൽ ആവശ്യക്കാർക്ക് മാത്രം പദ്ധതിയിൽ ചേരാനുള്ള അവസരം സർക്കാർ ഒരുക്കണമെന്നും കെ.പി.എസ്.ടി.എ വെഞ്ഞാറമൂട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
കെ.പി.എസ്.ടി.എ വെഞ്ഞാറമൂട് ബ്രാഞ്ച് സമ്മേളനം തേമ്പാമൂട് ജനത ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എൻ.സാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ, ഉപജില്ലാ പ്രസിഡന്റ് ടി.യു.സഞ്ജീവ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഹസീന ബീവി എച്ച്. (പ്രസിഡന്റ്), അരുൺ നന്ദ (സെക്രട്ടറി), നിഥിൻ എസ്.കെ. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.