തിരുവനന്തപുരം: ബാലരാമപുരം ബഹുജന സമിതിയുടെ പുതുവത്സര മതേതര സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള വ്യാപാരി-വ്യവസായി സമിതി മുൻ സംസ്ഥാന പ്രസിഡന്റ് എം.എ.റഹിം (എം.വി.ആർ സ്മാരക പുരസ്കാരം) ആർട്ടിസ്റ്റ് ജിനൻ (എ.പി.ജെ അബ്ദുൾ കലാം സ്മാരക പുരസ്കാരം) സതീഷ് കുമാർ (എം.എം.ഇസ്മായിൽ സ്മാരക പുരസ്കാരം), മുസ്ലിം സർവീസ് സൊസൈറ്റി പ്രസിഡന്റ് എ.ആർ.ഷെമീർ അഹമ്മദ് (ഇന്ദിരാഗാന്ധി സ്മാരക പുരസ്കാരം) എന്നിവ നൽകി.

സമിതി പ്രസിഡന്റ് എം.നിസ്താർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി-വ്യവസായി ഏകോപന സമിതി യൂണിയറ്റ് പ്രസിഡന്റ് ഇ.എം.ബഷീർ, സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉച്ചക്കട സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.