jeby
ജെബി മേത്തർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ മികച്ച പൊതുപ്രവർത്തകർക്കായി ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി പുരസ്‌കാരത്തിന് ജെബി മേത്തർ എം.പിയെ തിരഞ്ഞെടുത്തു.

രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലും പാർലമെന്റംഗം എന്ന നിലയിൽ ജെബി മേത്തർ സ്വീകരിച്ചിട്ടുള്ള കർശന നിലപാടുകളും മഹിളാകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ എന്ന നിലയിൽ സ്ത്രീ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനായി നടത്തുന്ന പോരാട്ടങ്ങളും പരിഗണിച്ചാണ് പുരസ്കാരം.

പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാർഡും ഉൾപ്പെടുന്ന പുരസ്‌കാരം ജനുവരി 9ന് ഉമ്മൻചാണ്ടി നഗറിൽ (ഒളിമ്പ്യ ചേംബേഴ്സ്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, തിരുവനന്തപുരം) നടക്കുന്ന കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ നൽകുമെന്ന് സംഘടന പ്രസിഡന്റ് ജോമി കെ.ജോസഫും ജനറൽ സെക്രട്ടറി അരുൺ എസും അറിയിച്ചു.