ko

കോവളം: ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ 26-ാ മത് ആറ്റുകാൽ പുതുവത്സര സംഗീതോത്സവം സംഘടിപ്പിച്ചു. ആറ്റുകാൽ അവിട്ടം തിരുനാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ നിലവിളക്ക് തെളിച്ച് സംഗീതോത്സവം ഉദ്ഘാടനം ചെയ്‌തു.

രാവിലെ 6.30 മുതൽ ഉച്ചയ്‌ക്ക് ഒരുമണിവരെ നടന്ന സംഗീത സദസിൽ ഡോ.വാഴമുട്ടം ചന്ദ്രബാബു ആറ്റുകാലമ്മയെക്കുറിച്ചെഴുതി ചിട്ടപ്പെടുത്തിയ 26 കീർത്തനങ്ങൾ അദ്ദേഹവും ശിഷ്യരും ആലപിച്ചു. പുനലൂർ മുരളി മൃദംഗവും വി.എസ്.ബിനു വയലിനും അഞ്ചൽ കൃഷ്‌ണയ്യർ ഘടവും ആരോമൽ മുരളി ഗഞ്ചിറയും കെെകാര്യം ചെയ്‌തു.

ഗുരു പി.ആർ.കുമാര കേരള വർമ്മ,സൂര്യകൃഷ്ണമൂർത്തി,സ്വാമി അശ്വതി തിരുനാൾ,ഈശ്വരി അമ്മ, ഇഷാൻ ദേവ്,പന്തളം ബാലൻ,മണക്കാട് ഗോപൻ,കോവളം രാധാകൃഷ്ണൻ,അയൂബ് ഖാൻ,ഷാജിമോൻ, അജയ് തുണ്ടത്തിൽ,പ്രജിത് കുടവൂർ,ജി.കെ.ഹരീഷ്,മണി,തിരുവല്ലം സോമൻ,ശെൽവരാജ്,തെക്കൻസ്റ്റാർ ബാദുഷ, പാർവതിപുരം പദ്മനാഭയ്യർ,ശശി മാവിന്മൂട്,സുകു പാൽക്കുളങ്ങര,എ.ജെ സുക്കാർണോ,പനത്തുറ ബൈജു, പാഡ്സ് വിജയകുമാർ, ജയകുമാർ, പനച്ചമൂട് ഷാജഹാൻ, രാജേഷ്, വിജുശങ്കർ തുടങ്ങിയ കലാ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.