സുധ കൊങ്കരയുടെ ചിത്രം മധുരയിൽ

സൂര്യയും സുധ കൊങ്കരയും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യം മധുരയിൽ ആരംഭിക്കും. ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയായി സൂര്യ എത്തുന്നുണ്ട്. സഹോദരന്റെ വേഷം ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നു.നസ്രിയ ആണ് ചിത്രത്തിൽ മറ്രൊരു പ്രധാന താരം. ജി.വി പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം. സൂരരൈ പോട്ര് എന്ന ചിത്രത്തിനുശേഷം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒരുമിക്കുന്നു എന്നതാണ് ഏറ്രവും വലിയ പ്രത്യേകത.സൂര്യയ്ക്ക് മികച്ച നടനു ഉൾപ്പടെ നാലു ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ചിത്രമാണ് സൂരരൈ പോട്ര്. അതേസമയം തെന്നിന്ത്യൻ സിനിമകളിൽ കൂടുതൽ സജീവമാകുകയാണ് ദുൽഖർ.
മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കമൽഹാസൻ- മണിരത്‌നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ ദുൽഖർ എത്തുന്നുണ്ട്.
ജാപ്പനീസ് കലകളിൽ അഗ്രഗണ്യനായ ഗ്യാങ് സ്റ്ററായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്. തൃഷ ആണ് ചിത്രത്തിൽ നായിക.
കമൽഹാസൻ, സൂര്യ ചിത്രങ്ങളിൽ ദുൽഖർ സൽമാൻ ഭാഗമാവുന്നത് ആദ്യമാണ്. ഒരിടവേളയ്ക്കുശേഷം കമൽഹാസനും മണിരത്‌നവും എ.ആർ. റഹ്‌മാനൊപ്പം കൈകോർക്കുന്നു എന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്.