കൊല്ലം: എച്ച്.എസ് വിഭാഗം പെൺകുട്ടികളുടെ ശാസ്ത്രീയസംഗീത മത്സര വേദിയിൽ യുട്യൂബിലൂടെയുള്ള സംഗീത പഠനത്തെ വിമർശിച്ച് വിധികർത്താക്കൾ. ശ്രുതിയും ലയവും ഒത്തുചേരാൻ ഗുരുമുഖത്ത് നിന്ന് തന്നെ സംഗീതം അഭ്യസിക്കണമെന്ന് വിധി പ്രഖ്യാപനതിന് ഇടയിൽ പറഞ്ഞു. പല കുട്ടികളും സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് പഠിക്കുന്നതെന്ന് വിധികർത്താക്കൾ വിമർശിച്ചു. പങ്കെടുത്ത 14 കുട്ടികളിൽ നാലുപേർക്ക് മാത്രമാണ് എ ഗ്രേഡ് ലഭിച്ചത്.