rajeev

പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനിലെ കാന്റീൻ ജീവനക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം മൈനാഗപ്പള്ളി ഉദയം ജംഗ്ഷൻ അർജുൻ ഭവനിൽ രാജു എന്ന രാജീവാണ് (41) അറസ്റ്റിലായത്. ഇയാൾ കാന്റീനിലെ സപ്ലെയറാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം.

ഇതേ കാന്റീനിൽ ജോലിചെയ്യുന്ന പേരൂർക്കട സ്വദേശി വിൻസെന്റിനെയാണ് പ്രതി ആക്രമിച്ചത്. തന്നെക്കുറിച്ച് വിൻസെന്റ് മോശമായി സംസാരിച്ചെന്നാരോപിച്ച് ടൈൽ ഉപയോഗിച്ച് പ്രതി വിൻസെന്റിന്റെ തലയ്‌ക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വിൻസെന്റിനെ പേരൂർക്കട ഗവ.ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 14 തുന്നലുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.