കോവളം : പാച്ചല്ലൂർ ( ചുടുകാട് ) ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. പൊതു യോഗത്തിൽ ക്ഷേത്രം ചെയർമാൻ പാച്ചല്ലൂർ വി.രാജു അദ്ധ്യക്ഷനായിരുന്നു. ദേവസ്വം ഭാരവാഹികളായ എസ്.ഉദയരാജ്, ഡി.സിജോയ് തുടങ്ങിയവർ സംസാരിച്ചു.
ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായി എസ്.ഉദയരാജ് ( പ്രസിഡന്റ്) ഡി.സിജോയ് ( സെക്രട്ടറി) എ.അജികുമാർ ( ഖജാൻജി ) എസ്.സന്തോഷ് കുമാർ ( വൈസ് പ്രസിഡന്റ്) ആർ.എസ്.രതീഷ് ( ജോ.സെക്രട്ടറി) എന്നിവരെ ഔദ്യോഗിക ഭാരവാഹികളായും ജി.ഭദ്രൻ, ആർ.എസ്.അഭിലാഷ്, ടി.കെ.സതീഷ് കുമാർ (പാച്ചല്ലൂർ എ) വി.മണിയൻ, ജി.രാധാകൃഷ്ണൻ, വി.തങ്കരാജൻ ( പാച്ചല്ലൂർ ബി) എസ്.ലവൻ ബാബു, ബി.ഷിബു (പാച്ചല്ലൂർ സി ) എസ്.അനിൽകുമാർ, സജിൻ ശശിധരൻ (വാഴമുട്ടം എ ) ഡി.ബിജോയ്, ആർ.പ്രദീപ്, എൽ.ശിവരാജൻ, കെ.കുമാർ ( വാഴമുട്ടം ബി ), ധർമ്മരാജൻ, സുരേഷ് കുമാർ ( നെടുമം) എസ്.സതീഷ് കുമാർ, എസ്.പ്രേമചന്ദ്രൻ ( കോവളം) ആർ.എസ്.ബിജോയ്, വീരഭദ്രൻ ( ആവാടുതുറ ), എൻ.സനിൽകുമാർ ( മുല്ലൂർ ) എൽ.രാജു പണിക്കർ, എം.മോഹനൻ ( പൂങ്കുളം) ടി.സന്തോഷ് ഗോപൻ, എസ്.രതീഷ് (ഇടയാർ ) എസ്.അജേഷ് കുമാർ ( പൂന്തുറ ) എന്നിവരെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.