മെഡിക്കൽ കോളജ്: അപകടത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ തമിഴ്നാട് സ്വദേശിയുടെ കൈയിൽ കുടുങ്ങിയ സ്റ്റീൽ വള മുറിച്ചുമാറ്റി. ഇന്നലെ രാവിലെ 8.30ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ തമിഴ്നാട് കൊല്ലങ്കോട് സ്വദേശി ജോബിന്റെ (24) കൈയിൽ കുടുങ്ങിയ വളയാണ് ശസ്ത്രക്രിയ്ക്കുവേണ്ടി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ മുറിച്ചുമാറ്റിയത്. അത്യാഹിത വിഭാഗത്തിൽ നിന്ന് ജീവനക്കാർ ചാക്ക ഫയർ സ്റ്റേഷൻ അധികൃതരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയും ഇതേ തുടർന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രതീഷ്‌മോഹൻ,​ജോസ് എന്നിവർ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തി യുവാവിന്റെ കൈയിൽ കുടുങ്ങിയ വള മുറിച്ച് മാറ്റുകയുമായിരുന്നു.