
കൊല്ലം: പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.സി.പി.ഒ മുഖത്തല കിഴവൂർ സ്മിത മന്ദിരത്തിൽ എം.സിജുവിനെ (37) കൊല്ലം പായിക്കടയിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ നവംബർ മൂന്ന് മുതൽ മെഡിക്കൽ അവധിയിൽ ആയിരുന്ന സിജു ശനിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാനായി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. പിന്നീട് വിവരമൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്ന് ഭാര്യ പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോഴാണ് എത്തിയിട്ടില്ലെന്ന് മനസിലായത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ സിജുവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയാണ് കൊല്ലത്ത് ഉണ്ടെന്ന് മനസിലാക്കിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്നു നടക്കും. ഭാര്യ ഹരിത. പന്ത്രണ്ടും ഏഴും വയസുള്ള രണ്ട് പെൺമക്കളുണ്ട്.