1

തിരുവനന്തപുരം: ഭാരതീയ വിദ്യാഭവനും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന സാംസ്കാരികോത്സവത്തിലെ സോംക്രാൻ വാട്ടർ ഫെസ്റ്റിവൽ കാണികൾക്ക് നവ്യാനുഭവമായി.

ജലത്തിന്റെ പ്രാധാന്യവും സമൃദ്ധിയും ഉയർത്തിക്കാട്ടുന്നതായിരുന്നു ഫെസ്റ്റിവൽ. സാംസ്‌കാരികോത്സവത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന്‌ കല്യാണസൗഗന്ധികം തുള്ളൽ,മാർഗി ഷിബിന റംല അവതരിപ്പിക്കുന്ന നങ്ങ്യാർകൂത്ത് എന്നിവ നടക്കും. നാളെ വൈകിട്ട് 5.30ന് കൂടിയാട്ടം,കുമ്മാട്ടിക്കളി എന്നിവയുണ്ടാകും.

10ന്‌ വൈകിട്ട് അഞ്ചിന് ഡോ.രാജശ്രീ വാര്യരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, ഡോ.രാജി സുബിനും സംഘവും അവതരിപ്പിക്കുന്ന കേരളനടനം എന്നിവ നടക്കും. 11ന്‌ വൈകിട്ട് 5.30ന്‌ റിഗാറ്റയുടെ നൃത്തനൃത്യങ്ങളോടെ പരിപാടി സമാപിക്കും.