
തിരുവനന്തപുരം : മോഡൽ സ്കൂളിൽ 1962 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം അപൂർവമായ കൂടിച്ചേരലിന് വേദിയായി. 10 ഇ ബാച്ചിലെ നാല്പതോളം പൂർവവിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളുമാണ് ഒത്തുചേർന്നത്. 62വർഷത്തിന് ശേഷം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയാണ് പഴയ സുഹൃത്തുക്കൾ സൗഹൃദം പങ്കുവച്ചത്. വിവിധ മേഖലകളിൽ വിദദ്ധരായി മാറിയ പൂർവവിദ്യാർത്ഥികളിൽ പലരും
അമേരിക്ക, ഓസ്‌ട്രേലിയ റഷ്യ എന്നിവിടങ്ങളിൽ നിന്നുമാണ് കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയത്.
ഗുരുനാഥന്മാരുടെ ഓർമ്മയിലും കൂടെയില്ലാത്ത കൂട്ടുകാരെ കുറിച്ച് ഓർത്തും പലരും വിതുമ്പി. മുൻ ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ നായർ , ഗുജറാത്ത് മുൻ ചീഫ് സെക്രട്ടറി സി.കെ.കോശി,ഡോ മാർത്താണ്ഡ പിള്ള ,ഡോ. കാശി വിശ്വേശരൻ ,എൻ.എസ്.പണിക്കർ തുടങ്ങി നിരവധി പ്രമുഖർ ഒത്തുചേരലിനെത്തി.