തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്‌മാരക ദേശീയ ട്രസ്റ്റ് 24ന് വൈകിട്ട് മൂന്നിന് ഡോ.സുകുമാർ അഴീക്കോട്
അനുസ്‌മരണം സംഘടിപ്പിക്കുന്നു. നേമം സ്റ്റുഡിയോ റോഡ് മെരിലാന്റ് സ്റ്റുഡിയോയ്‌ക്ക് എതിർവശത്തെ അഴീക്കോട് സ്‌മാരക ഹാളിൽ സ്‌പീക്കർ എ.എൻ.ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റ് പ്രസിഡന്റ് ശാസ്താന്തല സഹദേവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ട്രസ്റ്റിന്റെ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡ് ട്രസ്റ്റ് ചെയർമാൻ ഡോ.കെ.സുധാകരൻ വിതരണം ചെയ്യും. ചടങ്ങിൽ മറ്റു പ്രശസ്ത വ്യക്തികളും സംസാരിക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ അറിയിച്ചു.