1

തിരുവനന്തപുരം: സ്നേഹസ്പർശം ഫൗണ്ടേഷന്റെ വാർഷിക സമ്മേളനവും മലയാള മൊബൈൽ സിനിമാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും നടന്നു. ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ വൈസ് പ്രസിഡന്റ് നന്ദാവനം സുശീലൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.ശാന്തകുമാർ, ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവ്, ശിവബോധാനന്ദ സ്വാമി, മുൻ സ്‌പീക്കർ എം.വിജയകുമാർ, കെ.പി.സി.സി സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ, അഡ്വ.രാഖി രവികുമാർ, ഇ.കെ.സുഗതൻ, റഹീം പനവൂർ, ഗോപൻ ഗോകുലം, മണികണ്ഠൻ മാറനല്ലൂർ എന്നിവർ സംസാരിച്ചു.