തിരുവനന്തപുരം: പട്ടം ആദർശ് നഗർ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ വാർഷിക പൊതുയോഗം ആദർശ് നഗർ റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ നടന്നു. പ്രസിഡന്റ് എസ്.ഭാസ്ക്‌കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.സദാശിവൻ നായർ റിപ്പോർട്ട് അവതരണവും ട്രഷറർ ഡിക്‌സൺ സാമുവൽ കണക്ക് അവതരണവും നടത്തി. ഭാരവാഹികളായി എസ്.ഭാസ്കരൻ നായർ (പ്രസിഡന്റ്) അഡ്വ.പി.എസ്.സുരേഷ് കുമാർ (വർക്കിംഗ് പ്രസിഡന്റ്), എം.ശശിധരൻ നായർ (സെക്രട്ടറി) ജി.കെ.ശ്രീനാഥ് (ജോ.സെക്രട്ടറി), കെ.വി.വേണുഗോപാലൻ നായർ, (ട്രഷറർ) വി.എസ്.സദാശിവൻ നായർ (കൺവീനർ), വി.അശോക്, ബി.ശ്രീകുമാർ, ടി.കൃഷ്ണകുമാരി അമ്മ, കെ.എസ് സുനിൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.