തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലം ശുദ്ധീകരണശാലയിലെ മൂന്ന് ശുദ്ധജല സംഭരണികളിൽ 10,11,12 തീയതികളിൽ ശുചീകരണം നടക്കുന്നതിനാൽ കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ,ഫോർട്ട്,ശ്രീവരാഹം, ചാല,വലിയശാല,കുര്യാത്തി,മണക്കാട്‌,ആറ്റുകാൽ,വള്ളക്കടവ്‌,മുട്ടത്തറ,കമലേശ്വരം,കളിപ്പാൻകുളം,പെരുന്താന്നി,ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിലെ കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ,ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണം ഭാഗീകമായി തടസപ്പെടുമെന്ന്‌ വാട്ടർ അതോറിട്ടി അറിയിച്ചു.