അടുത്ത വർഷം മുതൽ ഒന്നാം വേദി പോലെ ആസ്വാദകായിരങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നിടമൊരുക്കണം നാടകത്തിന്. ചാക്യാരുടെ മാത്രമല്ല, മലയാള നാട്ടിലെ സകല നാടക പ്രേമികളുടേയും ആവശ്യമാണിത്. പതിവു പോലെ ഇത്തവണയും നാടകവേദി പുരുഷാരം നിറഞ്ഞു കഴിഞ്ഞു. സോപാനം ഹാളനുള്ളിൽ കയറിപ്പറ്റിയവർക്ക് നാടകം കണാൻ പറ്റി.പുറത്തു നിന്നവർ കേട്ട് ആസ്വദിക്കുകയായിരുന്നു.

ജില്ല ഏതായാലും കൊച്ചുവെളുപ്പാൻ കാലത്തെ എത്തുന്നവരാണ് നാടക പ്രേമികൾ

ഇന്നലെ സോപാനം ഓഡിറ്റോറിയത്തിൽ ആസ്വാദകരെത്തിയത് രാവിലെ 6ന് മത്സരം ആരംഭിച്ചത് 9.30 കഴിഞ്ഞു. സീറ്റിൽ നിന്നൊന്നെണീറ്റ് ഒന്നിനു പോയാൽ തിരിച്ചുവരുമ്പോൾ സീറ്റ് കാണില്ലെന്ന് മാത്രമല്ല, അകത്തേയ്ക്ക് കയറാൻ പറ്റുമെന്ന ഗ്യാരണ്ടി പോലുമില്ല.

ഇതിന്റെ അമർഷം പലപ്പോഴും വാക്ക് തർക്കത്തിലേയ്ക്കും സംഘാടനത്തിലെ പാളിച്ചക്കെതിരെയുള്ള പ്രതിഷേധത്തിലേക്കും നയിച്ചു.

ഉച്ചയ്ക്കുശേഷം ഏകദേശം ഒന്നരമണിക്കൂറോളമാണ് നാടകം വൈകിയത്. എന്താണ് സാങ്കേതിക തടസ്സം എന്ന് പറയാതെ സംഘാടകരും മിണ്ടാതായതോടെ അക്ഷരാർത്ഥത്തിൽ സംഘർഷഭരിതമായിരുന്നു നാടകവേദി. കലിപ്പ് കണ്ടപ്പോൾ സംഘാടകർ ചെയ്ത പണി ഇങ്ങനെ നാടകഗാനം കേൾപ്പിച്ചു. പിന്നെ സോപാനം ഓഡിറ്റോറിയത്തിൽ കണ്ടത് കുട്ടികളുടെ നാടക അവതരണത്തിന് പകരം നാടക പ്രേമികളുടെ നാടക ഗാനത്തിനൊപ്പമുള്ള കൈകൊട്ടലും ഡാൻസുമാണ്. പക്ഷേ സാങ്കേതിക തടസ്സം പരിഹരിക്കുന്നത് വീണ്ടും നീണ്ടുപോയതോടെ പ്രതിഷേധം വീണ്ടും കനത്തു. ഇതിനിടെയാണ് മഴ എത്തിയത്. വേദിക്കും സദസിനും നടവിൽ മൂന്നു പേർ മിണ്ടാതിരിക്കുന്നുണ്ടായിരുന്നു അവരാണ് വിധികർത്താക്കൾ!