വിതുര:തൊളിക്കോട് പഞ്ചായത്ത് ഭിന്നശേഷി കുടുംബസംഗമവും,ക്രിസ്മസ്,ന്യൂഈയർ ആഘോഷവും തൊളിക്കോട് ഗവൺമെന്റ് യു.പി.എസിൽ വിവിധ പരിപാടികളോടെ നടന്നു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,പ്രീയ നായർ,തൊളിക്കോട് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഉഷാകുമാരി,പുളിമൂട് വാർഡ്‌മെമ്പർ അശോകൻ,ചെട്ടിയാംപാറ വാർഡ് മെമ്പർ പ്രതാപൻ,
മഞ്ജുഷ,ജസ്ന,മരിയാപുഷ്പം,പ്രദീപ്, ജിൻസി,അനൂജ,നിഷ,നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു.