punalur-somarajan

തിരുവനന്തപുരം: ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷന്റെ രണ്ടാമത് പുരസ്കാരം ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന്. 25,​000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

ആറാട്ടുപുഴ വേലായുധ പണിക്കരുടെ 150-ാം രക്തസാക്ഷിത്വദിനമായ ഇന്ന് വൈകിട്ട് നാലിന് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ആലുംമൂട്ടിൽ എം. രാധാകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രക്തസാക്ഷിത്വ ദിനാചരണം ഡോ. ശശി തരൂർ എം.പി ഉദ്‌ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സ്വാമി വേദാമൃതാനന്ദപുരി​,​ പാളയം ഇമാം വി.പി. സുഹൈബ് മൗലവി,​ മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഫാ. ഗീവർഗീസ് വലിയ ചാങ്ങവീട്ടിൽ,​ പാളയം കൗൺസിലർ പാളയം രാജൻ,​ ചിത്രകാരൻ തിക്കോടി നാരായണൻ എന്നിവർ സംസാരിക്കും.

ഫൗണ്ടേഷൻ ട്രഷറർ ബി. ശ്രീദത്തൻ,​ സ്വാഗതസംഘം ജനറൽ കൺവീനർ കിഷോർ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.