
പൂവാർ:മാലിന്യക്കൂമ്പാരങ്ങളിൽ പൂന്തോട്ടമൊരുക്കി പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വോളന്റിയേഴ്‌സ്. കരുംകുളം ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡിലെ പൊതുമാലിന്യം തള്ളിയിരുന്ന രണ്ട് സ്ഥലങ്ങൾ കണ്ടെത്തി വോളന്റിയേഴ്‌സ് വൃത്തിയാക്കി ഉദ്യാനമൊരുക്കുകയായിരുന്നു.പുല്ലുവിള കമ്മ്യൂണിറ്റി ഹാളിനടുത്തുള്ള പൊതുവഴി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനടുത്തുള്ള വഴിയോരം എന്നിവയാണ് ശുചിത്വ മിഷന്റെയും കരുംകുളം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ നവീകരിച്ചത്.കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമൺ, സെക്രട്ടറി ഡോ.ഷീബ സ്റ്റീഫൻ, അസിസ്റ്റന്റ് സെക്രട്ടറി ഷിജി, ശുചിത്വ മിഷൻ ആർ.പി രജിത, പ്രിൻസിപ്പൽ ഉഷ വർക്കി, വാർഡ് മെമ്പർമാരായ ജനി, തദയൂസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെനി എം.ഇസഡ്, വോളന്റിയർമാരായ ജിനു, പ്രകാശ്, വിജിൻ,ധനീഷ്,സ്റ്റെഫിൻ,ജേക്കബ്,സിബിൻ,ആൻസൺ,ക്രിസ്റ്റോ,ജോവ,ജൂലിയൻ എന്നിവർ നേതൃത്വം നൽകി.