photo

തിരുവനന്തപുരം : പാച്ചല്ലൂർ സുകുമാരൻ സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പാച്ചല്ലൂർ അവാർഡിന് എഴുത്തുകാരനും ഭാഷാ ഇൻസ്റ്രിറ്റ്യൂട്ട് മുൻ ഡയറക്‌ടറുമായ ഡോ. എം.ആർ. തമ്പാൻ അർഹനായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡെന്ന് ജൂറി ചെയർമാൻ ഡോ.ഇന്ദ്രബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡോ. ഉഷാ രാജാ വാര്യർ, മഹേഷ് മാണിക്കം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

35 വയസിനു താഴെയുള്ളവർക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് രംനേഷ് ( കണ്ണൂർ), ശ്രിയ എസ് (പാലക്കാട് ), ജിഷ അലക്‌സ് ( തിരുവനന്തപുരം ) എന്നിവർ അർഹരായി. ഡോ. എം.എസ്. നൗഫൽ കൺവീനറും എസ്.എസ്. രാജീവ്, അജിത് പാവംകോട് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് സാഹിത്യ അവാർഡിനുള്ള കൃതികൾ തിരഞ്ഞെടുത്തത്.

11 ന് രാവിലെ 9.30ന് പ്രസ് ക്ളബിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എം.ആർ. തമ്പാന് പുരസ്കാരം നൽകും. സാഹിത്യ അവാർഡുകളുടെ വിതരണം സി. ദിവാകരൻ നിർവഹിക്കും.