
നെയ്യാറ്റിൻകര: ബാലരാമപുരം ബഹുജന സമിതി സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര മതേതര സംഗമത്തിൽ കേരള വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന പ്രസിഡന്റും,ശബ്ദ തരംഗം ചീഫ് എഡിറ്ററുമായ എം.എ.റഹിമിന് എം.വി.ആർ സ്മാരക പുരസ്‌കാരം നൽകി ആദരിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.ആർട്ടിസ്റ്റ് ജിനന് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ഓർമ്മയ്ക്കായുള്ള പുരസ്‌കാരവും, ശബരി സൂപ്പർ മാർക്കറ്റ് ഉടമ സതീഷ്‌കുമാറിന് എം.എം. ഇസ്മായിൽ മെമ്മോറിയൽ പുരസ്‌കാരവും, മുസ്ലിം സർവീസ് സൊസൈറ്റി പ്രസിഡന്റ് എ.ആർ. ഷെമീർ അഹമ്മദിന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മെമ്മോറിയൽ പുരസ്‌കാരവും നൽകി. അഡ്വ. സലിംഖാൻ നിസ്താർ, വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഇ.എം.ബഷീർ, സി.എം.പി ജില്ലാ സെക്രട്ടറി എം. ആർ. മനോജ്, കവി കാര്യവട്ടം ശ്രീകണ്ഠൻനായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉച്ചക്കട സരേഷ്, എ.അർഷാദ്, എ.എം.സുധീർ, ടൗൺ ജമാ അത്ത് പ്രസിഡന്റ് ജെ. എം.സുബൈർ, ബി.ജെ.പി പ്രസിഡന്റ് എം.എസ്.ഷിബുകുമാർ, ബിസ്മി ഇസ്മായിൽ, കവി കോട്ടുകാൽ ശ്യാമപ്രസാദ്, മുസ്ലിം ലീഗ് ഭാരവാഹി ഷൗക്കത്തലി തുടങ്ങിയവർ പങ്കെടുത്തു. എം.എ. റഹിമിന് നൽകിയ 25000രൂപയുടെ ക്യാഷ് അവാർഡ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ ബാലരാമപുരം ടൗൺ ജമാഅത്ത് പ്രസിഡന്റ് ജെ. എം. സുബൈറിന് സദസിൽ വച്ച് കൈമാറി.