
നെയ്യാറ്റിൻകര: താലൂക്ക് വ്യവസായ ഒാഫീസും തിരുവനന്തപുരം ജൻ ശിക്ഷൻ സംസ്ഥാനും സംയുക്തമായി വ്യവസായ സംരഭകത്വ സെമിനാർ സംഘടിപ്പിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ബെൻ ഡാർവിൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജൻ ശിക്ഷൻ സൻസ്ഥാൻ ഡയറക്ടർ സതീഷ് കുമാർ, ചമ്പയിൽ സുരേഷ്, അഡ്വ.മഞ്ചവിളാകം ജയകുമാർ , സൗമ്യ പി.എസ്. , ശാലിനി തുടങ്ങിയവർ പങ്കെടുത്തു.
ഉപജില്ലാ വ്യവസായ ഓഫീസർ വി.സി. ഷിബു ഷൈൻ സെമിനാറിന് നേതൃത്വം നൽകി.