rajendranum-kudumbaum

ആറ്റിങ്ങൽ: നഗരസഭ പരിധിയിലെ ലോട്ടറി കച്ചവടക്കാരനായ രാജേന്ദ്രന് കുടുംബസമേതം റിപ്പബ്ലിക് ദിനചടങ്ങിൽ പങ്കെടുക്കാൻ അവസരം. പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥിയായാണ് രാജേന്ദ്രൻ കെ.ജെ, ഭാര്യ ബേബി എന്നിവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. വഴിയോരക്കച്ചവടക്കാർക്ക് നഗരസഭയിലെ ദേശീയ നഗര ഉപജീവന മിഷൻ നാഷണൽ അർബൻ ലൈവ്‌ലി ഹൂഡ് മിഷൻ പദ്ധതി പ്രകാരം നൽകിവരുന്ന പി.എം സ്വാനിധി ലോണിലെ മൂന്നു ഘട്ടവും എടുത്തവരിൽ നിന്നാണ് രാജേന്ദ്രനെ തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്നു 3 വഴിയോരക്കച്ചവടക്കാരെയാണ് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ പി.എം സ്വാനിധി ലോൺ നൽകിയത് ആറ്റിങ്ങൽ നഗരസഭയാണ്. ക്ഷണം ലഭിച്ചതിനെ തുടർന്ന് രാജേന്ദ്രൻ കുടുംബസമേതം നഗരസഭയിലെത്തി ചെയർപേഴ്സണെ സന്ദർശിച്ചു. 24ന് രാവിലെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് രാജേന്ദ്രനും ഭാര്യയും യാത്ര തിരിക്കും.