suku
സുകുമാരൻ

നെയ്യാറ്റിൻകര: കിണർ കുഴിക്കുന്നതിനിടെ കരയിടിഞ്ഞ് വീണ് പരിക്കേറ്റയാൾ ആശുപത്രിയിൽ മരിച്ചു. ചായ്ക്കോട്ടുകോണം അമ്പലം ജംഗ്ഷൻ വിഴുക്കുപാറയ്ക്കൽ വീട്ടിൽ സുകുമാരൻ (60) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് അമ്പലം പാലപ്പള്ളിയിൽ ആയിരുന്നു അപകടം. നെയ്യാറ്റിൻകര ജനറൽ ആശുപ്രതിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്ന സുകുമാരൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ: അമ്മിണി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: മനു, സജീവ്. മരണാനന്തര ചടങ്ങ് ചൊവ്വ രാവിലെ 9ന്.