bus

13 പേർക്ക് പരിക്ക്

മുണ്ടക്കയം : കോരുത്തോട് - ശബരിമല പാതയിൽ കോസടി വലിയവളവിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു.13 പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് മധുര നോർത്ത്, കൊണാർ ന്യൂലൈനിൽ സെല്ലൂർ ഗ്രാമത്തിൽ സെൽവരാജിന്റെ മകൻ രാമകൃഷ്ണൻ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം. കോസടി കുത്തിറക്കത്തിലെ വളവിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് നിഗമനം അറുമുഖൻ (47), ഗോപി (24), സന്താനം (43), പാണ്ഡ്യൻ (43), കാർത്തികേയൻ (17), ശരവണൻ (16), വസന്തകുമാർ (22), രാജകുമാർ (42), മണികണ്ഠൻ (45), വിക്രം (13), അരുൺകുമാർ (29), അനിരുദ്ധ (15), രാജ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസടി കുത്തിറക്കത്തിലെ വളവിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.