ss

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും ചേർന്ന് സംവിധാനം ചെയ്യുന്ന സസ്‌പെൻസ് ഹൊറർ ത്രില്ലർ ചിത്രം ദ് മിസ്റ്റേക്കർ ഹൂ പൂർത്തിയായി. സംവിധായകരായ ശിവയുടെയും മായയുടെയും മകനായ ആദിത്യദേവ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേഷ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രഹ്മണി എന്നിവരാണ് മറ്റു താരങ്ങൾ. ആദിത്യ ദേവ് ഫിലിംസിന്റെ ബാനറിൽ നിർമ്മാണം, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കലാസംവിധാനം, വസ്ത്രാലങ്കാരം എന്നിവയും മായ ശിവ നിർവഹിക്കുന്നു. ഛായാഗ്രഹണം മായ ശിവയും ആദിത്യദേവും ചേർന്നാണ്. എഡിറ്റർ ആദിത്യ ദേവ്. പി.ആർ.ഒ അജയ് തുണ്ടത്തിൽ.