ss

ലോകേഷ് കനകരാജ് ചിത്രത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്നത് മാരി സെൽവരാജിന്റെ ചിത്രത്തിൽ. തലൈവർ 172 എന്ന് താത്കാലികമായി പേരിട്ട ചിത്രം സോഷ്യൽ ഡ്രാമ വിഭാഗത്തിൽപ്പെട്ടതാണ്. ഇതാദ്യമായാണ് രജനികാന്തും മാരി സെൽവരാജും ഒരുമിക്കുന്നത്. അതേസമയം ടി.കെ.ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന വേട്ടയ്യനിൽ അഭിനയിക്കുകയാണ് രജനികാന്ത് . പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗുബട്ടി, ദുഷാര വിജയൻ, കിഷോർ, റിതിക സിംഗ്, ജി.എം. സുന്ദർ, രോഹിണി തുടങ്ങി നീണ്ട താരനിരയുണ്ട്. എസ്.ആർ. കതിർ ഛായാഗ്രഹണം നിർവഹിക്കുന്നു.

വേട്ടയ്യനുശേഷം ലോകേഷ് കനകരാജിന്റെ ചിത്രത്തിൽ രജനികാന്ത് അഭിനയിക്കും. തലൈവർ 171 എന്നാണ് താത്കാലികമായി ഇട്ടിരിക്കുന്ന പേര്.ജയിലറിനുശേഷം നെൽസനും രജനികാന്തും വീണ്ടും ഒരുമിക്കുന്നുണ്ട്. സൺ പിക്ചേഴ്സാണ് നിർമ്മാണം.