
ദുൽഖർ സൽമാൻ നായകനാവുന്ന വെങ്കി അറ്റ് ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ രണ്ടാമത്തെ ഷെഡ്യൂൾ ജനുവരി 17ന് അലുമിനിയം ഫാക്ടറിയിൽ ആരംഭിക്കും. പാൻ ഇന്ത്യൻ ചിത്രം സീതാരാമത്തിനുശേഷം ദുൽഖർ സൽമാനും ധനുഷ് ചിത്രം വാത്തിക്കുശേഷം വെങ്കി അറ്റ്ലൂരിയും ഒരുമിക്കുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. ആദ്യമായാണ് ദുൽഖറിന്റെ നായികയായി മീനാക്ഷി ചൗധരി എത്തുന്നത്. ഇൗ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാവും. സൂര്യദേവര നാഗവംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിലാണ് നിർമ്മാണം. ചിത്രത്തിന്റെ രചനയും വെങ്കി അറ്റ്‌ലൂരിയുടേതാണ്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം .എഡിറ്റർ നവീൻ നൂലി . കലാസംവിധാനം വിനീഷ് ബംഗ്ളാൻ.