
പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ആവാസ വ്യൂഹത്തിനും ഏറെ പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ പുരുഷ പ്രേതത്തിനുംശേഷം സംവിധായകൻ കൃഷാന്ത് വെബ് സീരിസുമായി എത്തുന്നു.
സംഭവ വിവരണം നാലരസംഘം എന്ന് പേരിട്ട വെബ് സീരിസ് സോണി ലിവിലാണ് സ്ട്രീം ചെയ്യുക.
ഇന്ദ്രൻസ്, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, ദർശന രാജേന്ദ്രൻ, സഞ്ജു ശിവറാം, ശ്രീനാഥ് സാബു, രാഹുൽ രാജഗോപാൽ, ഷിൻസ് ഷാൻ, നിരഞ്ജ് മണിയൻപിള്ള, ഗീതി സംഗീത, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ഹക്കിം ഷാജഹാൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. തിരുവനന്തപുരത്തെ ഗ്യാങ്സ്റ്റർ സംഘങ്ങളുടെ കഥയാണ് വെബ് സീരിസ് പറയുന്നത്. ചിത്രത്തിന്റെ രചനയും കൃഷാന്തിന്റേതാണ്. ജോമോൻ ജേക്കബ് നിർമ്മിക്കുന്ന വെബ് സീരിസിന് വിഷ്ണു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്നു. സൂരജ് സന്തോഷും വർക്കിയും ചേർന്നാണ് സംഗീത സംവിധാനം. അതേസമയം വൃത്താകൃതിയിലുള്ള ചതുരം എന്ന കൃഷാന്തിന്റെ ആദ്യ ചിത്രവും ഏറെ നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.