
ബാലരാമപുരം:സ്വരസന്ധ്യ കലാവേദിയുടെ അഞ്ചാമത് വാർഷികവും കുടുംബസംഗമവും പുരസ്കാരസമർപ്പണവും കേരളസർവകലാശാല ഡീൻ ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.കവി തലയൽ മനോഹരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജോയ് നന്ദാവനം മുഖ്യപ്രഭാഷണം നടത്തി. കവയിത്രി മല്ലിക വേണുകുമാർ, മൻസൂർ,തലയൽ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ആർ.പി.ഗോപകുമാർ സ്വാഗതവും സുനി ടീച്ചർ നന്ദിയും പറഞ്ഞു.