
ചിറ്റൂർ: ചിറ്റൂർ അമ്പാട്ടുപാളയത്ത് എ.ടി.എം കൗണ്ടർ തകർത്ത് മോഷണ ശ്രമം. നഗരസഭ ഓഫീസിന് മുൻപിലുള്ള ബസ് സ്റ്റോപ്പിനു സമീപത്തുള്ള എ.ടി.എം കൗണ്ടർ തകർക്കാനാണ് ശ്രമം നടത്തിയത്. ബാങ്ക് ഓഫ് ബറോഡാ ബാങ്കിന്റെതാണ് എ.ടി.എം കൗണ്ടർ. ഇന്നലെ പുലർച്ചെ ഒന്നിനും മൂന്നിനുമിടക്കണ് സംഭവം.
വഴിയാത്രികർ അറിയിച്ചതിനെ തുടർന്നാണ് ചിറ്റൂർ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചത്. പാലക്കാട് നിന്നും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്‌ദ്ധരും, ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
എ.ടി.എം കൗണ്ടറിനകത്ത് മെഷിനു ചുറ്റും മുളകു പൊടി വിതറിയിട്ടുള്ളതിനാൽ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് മാനേജർ മധുസുധനൻ നൽകിയ പരാതിയിൽ ചിറ്റൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.