തിരുവനന്തപുരം:കാര്യവട്ടം തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി തയ്യാറാക്കിയ 'ഓർമ്മകളുടെ മധുരാക്ഷരങ്ങൾ' എന്ന ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനവും ജൂബിലി ലോഗോ പ്രകാശനവും നടന്നു. തൈക്കാട് ഭാരത് ഭവനിൽ നടന്ന പ്രദർശന സമ്മേളനം സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻ നായർ നിർവഹിച്ചു. ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം സ്വിച്ച്ഓൺ കർമ്മം വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ.ജി.എസ്.പ്രദീപ് നിർവഹിച്ചു. നാടകകൃത്തും ഡോക്യുമെന്ററി സംവിധായകനുമായ കാഞ്ഞിരംപാറ രവിയാണ് 50 മിനിറ്റ് ദൈർഘ്യമുള്ള 'ഓർമ്മകളുടെ മധുരാക്ഷരങ്ങൾ' എന്ന ഡോക്യുമെന്ററി സംവിധാനം നിർവഹിച്ചത്. ബിന്ദു വേണുഗോപാൽ,നവീൻ സാജ്, അശ്വിൻ എസ്.ആർ,വേണുഗോപൻ വലിയവിള,ജീവൻ ചാക്ക,സ്‌കൂൾ മാനേജർ ഡോ.കെ.മോഹൻ കുമാർ,കാര്യവട്ടം ശ്രീകണ്ഠൻ നായർ, കൗൺസിലർ ചെമ്പഴന്തി ഉദയൻ,ശരചന്ദ്രൻ,പ്രിൻസിപ്പൽ പി.എൽ.രാജീവ്,ഹെഡ്മിസ്‌ട്രസ് ആശാരാജൻ തുടങ്ങിയവർ പങ്കെടുത്തു.