k-muraleedharan-mp

വർക്കല: കടമെടുത്തും ധൂർത്ത് നടത്തിയും കേരളത്തെ ഇടതുപക്ഷ സർക്കാർ മുടിച്ചെന്നും പൊതുവിതരണം, ആഭ്യന്തരം,ധനം ഉൾപെടെ എല്ലാ വകുപ്പുകളും കുത്തഴിഞ്ഞതായെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു.യു.ഡി.എഫ് വർക്കലയിൽ സംഘടിപ്പിച്ച വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം ചെയർമാൻ ബി.ധനപാലൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.അടൂർ പ്രകാശ് എം.പി, എം.വിൻസെന്റ് എം.എൽ.എ, വി.എസ്.ശിവകുമാർ, വർക്കല കഹാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ,അഡ്വ.എസ്.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.അഡ്വ.ബി.ആർ.എം.ഷെഫീർ, അഡ്വ.ഇ.റിഹാസ്, കെ.ഷിബു, എം.എൻ, റോയ്, അഡ്വ.എം.എം.താഹ,അജാസ് പള്ളിക്കൽ, ആനന്ദ്, അനീഷ്,കെ.ബെന്നി, സജിവേളിക്കാട് തുടങ്ങിയവരും സംബന്ധിച്ചു.