
തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന അഭിമുഖം, ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയ്ക്ക് ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ഇനിമുതൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. ഈ മാസം 10 മുതൽ നടത്തുന്ന അഭിമുഖം, 16 മുതൽ നടത്തുന്ന കായികക്ഷമതാ പരീക്ഷ, 24 മുതൽ നടത്തുന്ന ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന എന്നിവയ്ക്കാണ് ഈ സംവിധാനം ഉപയോഗിക്കുക. പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയുക. അല്ലാത്തവരുടെ ഐഡന്റിറ്റി പരിശോധന നിലവിലുള്ള രീതിയിൽ തുടരും.
രണ്ട്തസ്തികകളിലേക്ക് അഭിമുഖം നടത്തും
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി - ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 386/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി - നാലാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 393/2023) തസ്തികകളിലേക്ക് അഭിമുഖം നടത്തും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
എറണാകുളം ജില്ലയിൽ ആയുർവേദ കോളേജിൽ മെക്കാനിക്ക് (കാറ്റഗറി നമ്പർ 728/2022), വിവിധ ജില്ലകളിൽ പട്ടികജാതി വികസന വകുപ്പിൽ കുക്ക് - ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ., മുസ്ലിം, ഒ.ബി.സി., വിശ്വകർമ്മ, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, എസ്.ഐ.യു.സി.നാടാർ, ധീവര (കാറ്റഗറി നമ്പർ 51/2023, 711/2021 - 718/2021), ഭൂജല വകുപ്പിൽ മെഷിനിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 192/2022), കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനിൽ ബോട്ട് സ്രാങ്ക് - രണ്ടാം എൻ.സി.എ മുസ്ലിം, ഒ.ബി.സി., ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 341/2022, 342/2022,511/2022) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
കിർത്താഡ്സിൽ റിസർച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്) (കാറ്റഗറി നമ്പർ 742/2021), കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (അഗ്രികൾച്ചർ) (കാറ്റഗറി നമ്പർ 665/2022), തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 271/2022), കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്സ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 396/2022) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.