തിരുവനന്തപുരം: യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസുകൾ ജില്ലയിൽ പൂർത്തിയായി.14 നിയോജക മണ്ഡലങ്ങളിലായി സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ടവർ വിചാരണ സദസുകളിൽ പങ്കെടുത്തുവെന്ന് ജില്ലാ യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. യു.ഡി.എഫ് തയ്യാറാക്കിയ കുറ്റപത്രം എല്ലാ സദസുകളിലും വായിച്ചു. ജില്ലയിലെ ആദ്യ സദസ് നേമത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം. എം. ഹസ്സൻ, കെ.മുരളീധരൻ എം.പി, യു.ഡി.എഫ് സെക്രട്ടറി സി.പി. ജോൺ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ തുടങ്ങിയവർ വിവിധ നിയോജക മണ്ഡലങ്ങളിലെ വിചാരണ സദസ്സുകൾ ഉദ്ഘാടനം ചെയ്തു. ശശി തരൂർ എം.പി, അടൂർ പ്രകാശ് എം.പി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.സി. അബു, വി.എസ്. ശിവകുമാർ, എം.വിൻസെന്റ് എം.എൽ.എ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, എം.പി. സാജു, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ, കൺവീനർ ബീമാപള്ളി റഷീദ്, ഇറവൂർ പ്രസന്നകുമാർ, എം.എ. വാഹിദ്, വർക്കല കഹാർ, ശരത് ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപ്പിള്ള ,കരുമം സുന്ദരേശൻ, എം.ആർ. മനോജ്, കെ.എസ്. സനൽകുമാർ, തിരുപുറം ഗോപൻ, ആർ.എസ്. ഹരി തുടങ്ങിയവർ സംസാരിച്ചു.