തിരുവനന്തപുരം : രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് എ.ഐ.സി.സി അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ വികാരത്തെ മാനിക്കണം സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. ബിൽക്കിസ് ബാനു കേസ് സംബന്ധിച്ച് ജുഡിഷ്യറി തീരുമാനിക്കുന്ന കാര്യങ്ങൾ എല്ലാവരും അംഗീകരിക്കണമെന്നും ശിവകുമാർ പറഞ്ഞു.