തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ ജില്ലാ പര്യടനം തുടങ്ങി. ഇന്നലെ കൊല്ലത്തായിരുന്നു ആദ്യ നേതൃയോഗം. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്ന് നയിക്കുന്ന 'സമരാഗ്നി' ജാഥയുടെ മുന്നൊരുക്കങ്ങളും തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങളും അവലോകനം ചെയ്യും. പ്രതിപക്ഷ നേതാവും കെ.പി.സി.സി അദ്ധ്യക്ഷനും ചേർന്ന് ഒന്നാംഘട്ട ജില്ലാ പര്യടനം നേരത്തെ പൂർത്തിയാക്കിയിരുന്നു. അന്നുയർന്ന നിർദ്ദേശങ്ങൾ നടപ്പാക്കിയതിന്റെ പ്രോഗ്രസ് റിപ്പോർട്ടും പരിശോധിക്കും. 24ന് പാലക്കാട്ടാണ് സമാപനം.