മലയിൻകീഴ് : ഗ്രാമപ്രദേശങ്ങളിലെ തെരുവു നായ്ക്കളുടെ ആക്രമണ വിളയാട്ടത്തിന് അറുതിയില്ല. നായ്ക്കളെ ഭയന്ന് വീടുകളിൽ പോലും സമാധാനമായി ഇരിക്കാനാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നായ്ക്കൾ വളർത്തുമൃഗങ്ങ
ശാന്തിനഗറിൽ ചുറ്റുമതിലുള്ള വീട്ടിൽ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കൂട്ടിൽ കിടന്ന പൂച്ചയെ കൂട് തകർത്ത് കൊന്നത് അടുത്തിടെയാണ്. വീട്ടുകാ
നഷ്ടമാണ് ഈ സംരംഭകയ്ക്ക് ഉണ്ടായത്. മാറനല്ലൂർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. റോഡ് സൈഡിലും കടകൾക്ക് മുന്നിലും താവളമടിച്ചിട്ടുള്ള നായ്ക്കൾ അപ്രതീക്ഷിതമായി ആക്രമിക്കുകയാണ് പതിവ്. പഞ്ചായത്ത് ഓഫീസ്, പൊതുമാർക്കറ്റ്, ബസ് സ്റ്റാൻഡ്, സ്കൂൾ ഗേറ്റ് തുടങ്ങി എവിടെയും നായ്ക്കളെ കാണാം. കഴിഞ്ഞ ദിവസം രാത്രി വിളപ്പിൽശാല - പുളിയറക്കോണം ഭാഗത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ സ്കൂട്ടർ യാത്രക്കാരനു നേരെ ചാടി വീണ് അപകടമുണ്ടാക്കിയിരുന്നു. തെരുവുനായ്ക്കളുടെ കടിയേൽക്കുന്ന ഭൂരിപക്ഷം പേരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. നായ്ക്കളുടെ ശല്യത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണ മെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
 മാലിന്യ നിക്ഷേപവും
ശ്രീകൃഷ്ണപുരം - മഞ്ചാടി റോഡിൽ തെരുവുനായ്ക്കൾ താവളമടിക്കാൻ കാരണം സമീപ പ്രദേശത്ത് മാലിന്യ നിക്ഷേപം വ്യാപകമായതിനാലാണ്. തെരുവുനായ്ക്കളുടെ ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇവറ്റകളുടെ കടിയേൽക്കുന്നവർ നിത്യേന നിരവധിയാണ്. മഞ്ചാടി, വിയന്നൂർക്കാവ്, ശാന്തുമൂല, കരിപ്പൂര്, പാലോട്ടുവിള, മലയിൻകീഴ് ഊറ്റുപാറ, താലൂക്ക് ആശുപത്രി, പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണം, മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റ്, ശ്രീകൃഷ്ണപുരം തുടങ്ങിയ സ്ഥലങ്ങളെല്ലാം തന്നെയും തെരുവുനായ്ക്കളുടെ താവളമാണ്. പൊതുമാർക്കറ്റുകൾക്ക് മുന്നിൽ നായുക്കൂട്ടം എപ്പോഴുമുണ്ട്. പെറ്റു പെരുകി ഗ്രാമങ്ങളിലെ ഓരോ പ്രദേശവും നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്.
പ്രതികരണം
തെരുവുനായ്ക്കളുടെ ശല്യത്തിന് ഉടൻ പരിഹാരമുണ്ടാക്കും. ഇതിനായി പഞ്ചായത്ത് ഭരണസമിതികൾ ചേർന്ന് ഐക്യകണ്ഠേന ഉചിതമായ നടപടി സ്വീകരിക്കും.
എ.സുരേഷ് കുമാർ,
മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്,
മറ്റ് പഞ്ചായത്ത് പ്രസിഡന്റുമാർ.