വിതുര:വിതുരഅഗ്രിതനിമഫാർമേഴ്സ് പൊഡ്യൂസർകമ്പനിയുടെനേതൃത്വത്തിൽതൊളിക്കോട് പഞ്ചായത്തിലെ പനയ്‌ക്കോട് പന്നിക്കോണംകേന്ദ്രമാക്കിആരംഭിക്കുന്നകുരുമുളക് നഴ്സറിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് നടക്കും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ് ഉദ്ഘാടനംചെയ്യും. സി.പ്രഭാകരൻഅദ്ധ്യക്ഷതവഹിക്കും.നബാർഡ് അസിസ്റ്റന്റ് ജനറൽമാനേജർമീനുഅൻവർ മുഖ്യാതിഥിയായിരിക്കും. പനയ്‌ക്കോട് വാർഡ് മെമ്പർ സന്ധ്യ.എസ്.നായർകൈപ്പുസ്തകം പ്രകാശനം ചെയ്യും.തൊളിക്കോട് കൃഷിഒഫീസർ കെ.എസ്.ശരണ്യകർഷകരെ ആദരിക്കും.പനയ്‌ക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ,ചെട്ടിയാംപാറ വാർഡ് മെമ്പർ പ്രതാപൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രകാശ്,മുൻ പനയ്‌ക്കോട് വാർഡ്‌മെമ്പർമാരായ നട്ടുവൻകാവ് വിജയൻ,പങ്കജാക്ഷൻ,സ്വപ്നവിജയരാജ്,പനയ്‌ക്കോട് രവി,എസ്.ശ്രീകുമാരി,സെൽവരാജ്,ഉദയകുമാർ എന്നിവർപങ്കെടുക്കും.