രാജ്യത്തിന്റെ ഇതിഹാസ ഗായകന് ഇന്ന് ശതാഭിഷേകം

ss

മഹാഗായകൻ കെ.ജെ. യേശുദാസിന് ഇന്ന് 84-ാം പിറന്നാൾ. ശതാഭിഷിക്താവുന്ന നിറവിലും സംഗീതലോകത്ത് ശ്രുതി സാന്നിദ്ധ്യമായി യേശുദാസ് നിറഞ്ഞുനിൽക്കുന്നു. ശ്രോതാക്കളുടെയും സംഗീത സംവിധായകരുടെ ഹൃദയം കീഴടക്കിയ ശബ്ദം. നാല്പത്തി അയ്യായിരത്തിലേറെ സിനിമാ പാട്ടുകൾ. ഇരുപതിനായിരത്തിലേറെ മറ്റു ഗാനങ്ങൾ,​ എല്ലാ ഭാരതീയ ഭാഷകളിലും ഗാനങ്ങൾ ആലപിച്ച ഗായകൻ. ഇൗ അപൂർവത മറ്റൊരു ഗായകനും അവകാശപ്പെടാനില്ല. എട്ടുതവണ ദേശീയ പുരസ്കാരം കേരള സംസ്ഥാന അവാർഡ് മാത്രം 24 തവണ. മറ്റു സംസ്ഥാനങ്ങളുടെ അംഗീകാരങ്ങൾ പുറമെ. 12 സിനിമകളിൽ പാടി അഭിനയിക്കുകയും ചെയ്തു.

രാജ്യത്തിന്റെ ബഹുമതികളേറെ ഏറ്റുവാങ്ങി. കർണാടക ശാസ്ത്രീയ സംഗീതവും ലളിത സംഗീതവും എല്ലാം ഭദ്രമാക്കിയ മഹാഗായകന് പകരക്കാരനില്ല. വയലാറിന്റെ 445 വരികൾക്ക് ശബ്ദമായപ്പോൾ ശ്രീകുമാരൻ തമ്പിയുടെ 500 ലേറെ പാട്ടുകൾ പാടി. മലയാളത്തിലേക്ക് വന്ന ബോളിവുഡ് സംഗീത സംവിധായകരുടെയും ഹൃദയം കീഴടക്കി. പുതിയ കാലത്തും മഹാഗായകന് വിശ്രമമില്ല. പാടിക്കൊണ്ടേയിരിക്കുന്നു....